ബെച്ചുവിന്റെ വെളിപ്പെടുത്തല്‍ തന്ത്രമെന്ന് പോലീസ്
കൊച്ചി: തന്ത്രിക്കേസില്‍ പോലീസ് തിരയുന്ന ബെച്ചു റഹ്മാന്റെ ഫോണിലൂടെയുള്ള വെളിപ്പെടുത്തലുകള്‍ ആസൂത്രിതമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് പോലീസ്.
ഉത്തരദേശം എന്ന പേരില്‍ കാസര്‍കോട്ടുനിന്ന് ഇറങ്ങുന്ന പ്രാദേശിക പത്രത്തിന്റെ ലേഖകന്‍ ഫോണ്‍ ചെയ്തയാള്‍ ബെച്ചുതന്നെയാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.
വിവാദത്തിലെ പ്രതികളെ എല്ലാം കണ്ടൈത്താന്‍ സംമയം എടുത്തേയ്ക്കും. തന്ത്രിവിവാദത്തില് പ്രധാന പ്രതികളിലൊരാളായ ബെച്ചു റഹ്മാനും കൂട്ടരും ഒളിവില്‍ കഴിയുന്നത് അന്വേഷണ പുരോഗതിയെ സാരമായി ബാധിച്ചിട്ടുണ്ട്.
ദൂരെയുള്ള സ്ഥലങ്ങളില്‍നിന്ന് ഫോണ്‍ചെയ്ത്, അന്വേഷണോദ്യോഗസ്ഥരുടെ ശ്രദ്ധ അവിടേക്ക് തിരിച്ചശേഷം കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണിതെന്ന് കരുതുന്നു. ഇതോടെ കോടതിപരിസരങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. വിവാദത്തില്‍ തന്റെ പങ്ക് വളരെ ചെറുതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബെച്ചു ഫോണ്വിളിതന്ത്രം ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ചെയ്തത് എവിടെനിന്നെന്ന് കണ്ടെത്തിയെങ്കിലും ബെച്ചുവിനെ കണ്ടെത്താനായില്ല.
ഫോണിലൂടെയുള്ള വെളിപ്പെടുത്തലുകളെ പൂര്‍ണമായും തള്ളിക്കളയാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറല്ല. ഉത്തരേന്ത്യന്‍ സ്വദേശികളായ നാലുപേരെ ഏര്പ്പാട്ചെയ്തുവെന്ന് ഫോണ്‍വിളിച്ചയാള്‍ പറയുന്നുണ്ട്.
തന്ത്രി പോലീസിന് നല്കിയ രണ്ടാമത്തെ പരാതിയിലും, ഹിന്ദി സംസാരിച്ചിരുന്ന ചിലര്‍ ഫ്ലാറ്റില്‍ എത്തിയിരുന്നെന്ന് കാണിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള ഉത്തരേന്ത്യന്‍ സ്വദേശികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
മട്ടാഞ്ചേരി, തോപ്പുംപടി, ഫോര്‍ട്ട്കൊച്ചി ഭാഗങ്ങളിലുള്ള ചിലരെ പോലീസ് ഇതിനകം ചോദ്യംചെയ്തു. അക്രമികളില്‍ ചിലര്‍ മുംബൈയിലേക്ക് കടന്നുവെന്ന് സൂചനകിട്ടിയതോടെ മുംബൈ പോലീസിന്റെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications