തീരദേശ ഹര്‍ത്താല്‍ പൂര്‍ണ്ണം
കൊച്ചി: മീന്‍പിടിത്തവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഉള്ളവര്‍ ആഹ്വാനം ചെയ്ത വ്യാഴാഴ്ചത്തെ തീരദേശ ഹര്‍ത്താല്‍ പൂര്‍ണ്ണം.
സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം നീട്ടിയ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ആഗസ്റ് 10 വ്യാഴാഴ്ച രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണം ഹര്‍ത്താല്‍. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.
തിരപ്രദേശത്ത് ആകെ നിശ്ചലാവസ്ഥയാണ്. കാലവര്‍ഷക്കാലത്തെ അലറുന്ന കടല്‍ മാത്രമാണ് സജീവം.
തീരപ്രദേശങ്ങളിലെ കടകളൊന്നും തന്നെ തുറന്നിട്ടില്ല. വാഹനഗതാഗതവും പൂര്‍ണ്ണമായും നിലച്ചു. വള്ളങ്ങളൊന്നും കടലിലിറങ്ങിയിട്ടില്ല. മത്സ്യ സംസ്കരണ ഫാക്ടറികളൊന്നും തുറന്നിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം ജ-ൂലൈ 31 ന് അവസാനിച്ചിരുന്നു. ഓഗസ്റ്റ് 15 വരെ ട്രോളിംഗ് നീട്ടാനാണ് സുപ്രീം കോടതി വിധിച്ചത്. ഇതാണ് പ്രതിഷേധത്തിന് പ്രതിഷേധ ഹര്‍ത്താലിന് കാരണം.
അന്തര്‍ സംസ്ഥാന ലോബിക്ക് വേണ്ടിയാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചതെന്നാണ് ഹര്‍ത്താല്‍ ആഹ്വാനം നടത്തുന്നവര്‍ ആരോപിച്ചിരിക്കുന്നത്.
സാമൂഹ്യ സംഘടനായ ഗോവാ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ട്രോളിംഗ് നിരോധനം നീട്ടാന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications