Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈരാറ്റുപേട്ടയില്‍ നേരിയ ഭൂചലനം

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും നേരിയഭൂചലനം ഉണ്ടായി. നാശനഷ്ടങ്ങളോ അനിഷ്ടസംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗസ്റ് പത്ത് വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്കാണ് സംഭവം.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ഉണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ എത്രയാണ് രേഖപ്പെടുത്തിയതെന്ന് അറിവായിട്ടില്ല. പക്ഷേ നേരിയ ഭൂചലനം മാത്രമായിരുന്നു അനുഭവപ്പെട്ടതെന്ന് ഈരാറ്റുപേട്ട സ്വദേശികള്‍ പറഞ്ഞു. പലരും ഇത് തിരിച്ചറിഞ്ഞതുമില്ല.

രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഇത് രണ്ടാമത്തെ സ്ഥലത്താണ് നേരിയ ഭൂചലനം അനുഭവപ്പെടുന്നത്. ബുധനാഴ്ച രാവിലെ നാലരമണിയ്ക്ക് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 2.5 ആയിരുന്നു

ബുധനാഴ്ച കിളിമാനൂരിലുണ്ടായ നേരിയ ഭൂചലനത്തിന്റെ വിശദാംശങ്ങള്‍ യഥാസമയം സര്‍ക്കാരിനേയും ജനങ്ങളേയും അറിയിക്കുന്നതില്‍ ഭൗമശാസ്ത്രപഠന ഗവേഷണകേന്ദ്രം (സെസ്സ്) ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ. പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സെസ്സിലെ ശാസ്ത്രജ്ഞരോട് ഭൂചലനം ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+