കേരളപ്പിറവി ജൂബിലിക്ക് 50 ദിവസം ആഘോഷം
തിരുവനന്തപുരം: കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികം 2006 നവംബര്‍ ഒന്നു മുതല്‍ 50 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
വല്ലാര്‍പാടം തുറമുഖ പദ്ധതിക്ക് വേണ്ടി അവിടെ റെയില്‍, റോഡ് നിര്‍മ്മാണം നടത്താന്‍ ജനങ്ങളുടെ സൗഹൃദം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി ജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
ശബരിമലതന്ത്രി കേസ്സിനെകുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പെണ്‍വാണിഭത്തെക്കുറിച്ചെല്ലാം പത്രങ്ങളില്‍ കാണുന്നത് താനും വായിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എസ്. എഫ്. ഐ. യുടെ സംസ്ഥാന സെക്രട്ടറി പൊളിറ്റ് ബ്യൂറോയ്ക്ക് മുഖ്യമന്ത്രിയ്ക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതെല്ലാം കഴിഞ്ഞ കഥകളല്ലേയെന്നായിരുന്നു മറുപടി. അത് വീണ്ടും വീണ്ടും എഴുതി വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണ്ട. അതുസംബന്ധിച്ച വാര്‍ത്തയും പ്രതികരണവും എല്ലാംവന്നുകഴിഞ്ഞു. അതിനാല്‍ മറുപടികള്‍ എടുത്ത് ഒന്നും ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications