വിദ്യാഭ്യാസമന്ത്രിയുടെ ഭീഷണി സമൂഹത്തോടുള്ള വെല്ലുവിളി - മാര്‍ പൗവത്തില്‍
ചങ്ങനാശ്ശേരി: സ്വാശ്രയനിയമത്തിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കുനേരെ നടത്തുന്ന ഭീഷണി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ മതേതരത്വം നിലനില്‍ക്കണമെങ്കില്‍ ന്യൂനപക്ഷാവകാശങ്ങള്‍ കൂടിയേതീരൂവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനസര്‍ക്കാര്‍ ന്യൂനപക്ഷാവകാശധ്വംസനം നടത്തുന്നതായി ആരോപിച്ച് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ആരംഭിച്ച ഒപ്പുശേഖരണപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മാടപ്പള്ളിയില്‍ നടത്തുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഏബ്രഹാം വെട്ടുവയലില്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍ചര്‍ച്ച് വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഫാ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, ടീച്ചേഴ്സ് ഗില്‍ഡ് സെക്രട്ടറി വര്‍ഗീസ് ആന്റണി, സിബി മുക്കാടന്‍, ജോളി മാത്യു, ഫാ.സ്റീഫന്‍ പട്ടത്താനം, തോമസ് ജെ. മാന്തറ എന്നിവരും സംസാരിച്ചു.












Click it and Unblock the Notifications