സാമ്പത്തികനില പരിതാപകരം: തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നില പരിതാപകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ നവംബര്‍ മാസത്തോടെ കേരളം വന്‍ തുക ഒവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടി വരും.
നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്താനായി വിളിച്ച് ചേര്‍ത്ത നികുതി വകുപ്പ് ഉദ്വോഗസ്ഥന്മാരുടെ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ ചെലവ് വന്‍തോതില്‍ കൂടുകയാണ്. ഊര്‍ജിതമായ നികുതി പിരിവ് കൂടി ഉണ്ടായില്ലെങ്കില്‍ നില കൂടുതല്‍ വഷളാവും.
കേരളത്തോട് നിഷേധ സമീപനമാണ് കേന്ദ്രം സ്വീകരിയ്ക്കുന്നതെന്ന് മന്ത്രിപിന്നീട് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ദേശീയ സമ്പാദ്യ പദ്ധതിയുടെ പലിശ തുക കേരളത്തിന് മാത്രം കുറച്ച കേന്ദ്രത്തിന്റെ നടപടിയോട് യോജിയ്ക്കാന്‍ കഴിയില്ല. ഇത് പരിഹരിയ്ക്കാന്‍ വേണ്ട ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications