ഇക്കോസ്മാര്‍ട്ട് പ്രതിനിധികള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ഇക്കോസ്മാര്‍ട്ട് പ്രതിനിധികള്‍ ആഗസ്റ് പതിനൊന്ന് വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
പരിസ്ഥിതിയ്ക്ക് പരിക്കേല്‍ക്കാതെ എങ്ങനെ ശബരിമല തീര്‍ത്ഥാടനം ഭംഗിയായി നടത്താം എന്നതായിരിയ്ക്കും പ്രധാന ചര്‍ച്ചാ വിഷയം.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. വ്യാഴാഴ്ച ഇക്കോ സ്മാര്‍ട്ട് പ്രതിനിധികള്‍ ശബരിമല സന്ദര്‍ശിച്ചിരുന്നു.
സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമലയില്‍ നടത്തേണ്ട അടിയന്തരനടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു












Click it and Unblock the Notifications