എന്‍ഡോസല്‍ഫാന്‍: മന്ത്രി മാപ്പ് പറഞ്ഞു
കാസര്‍കോട്: എന്‍ഡോസല്‍ഫാന്റെ ദോഷ ഫലം കാരണം കാസര്‍കോട് ജില്ലയില്‍ ആരും മരിച്ചിട്ടില്ലെന്ന തെറ്റായ വിവരം നിയമസഭയില്‍ പറഞ്ഞതിന് മന്ത്രി കാസര്‍കോട്ട് വച്ച് മാപ്പ് പറഞ്ഞു. പൊതു ചടങ്ങില്‍ വച്ചാണ് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ മാപ്പ് പറഞ്ഞത്.
എന്‍ഡോസല്‍ഫാന്‍ കാരണം ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് സഹായധനം നല്‍കാനായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിയ്ക്കവേയാണ് മന്ത്രി താന്‍ തെറ്റായ വിവരം പറഞ്ഞതിന് കാസര്‍കോട് വാസികളോട് മാപ്പ് പറഞ്ഞത്. നിയമസഭയില്‍ തന്നെ താന്‍ ഇതിന് മാപ്പ് പറഞ്ഞെങ്കിലും കാസര്‍കോട് വാസികളുടെ മുന്നില്‍ മാപ്പ് പറയുന്നത് തന്നിലെ കുറ്റബോധം കുറയ്ക്കുന്നെന്നും മന്ത്രിപറഞ്ഞു.












Click it and Unblock the Notifications