Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശ്ശേരിയില്‍ കനത്തസുരക്ഷ

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കി.

ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ബോംബാക്രമണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി തെളിഞ്ഞതോടെയാണ് കൊചിയിലും സുരക്ഷ ശക്തമാക്കിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. . സ്വാതന്ത്യ്രദിനംവരെ ഇവിടെ ദേഹപരിശോധനയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ടെസ്റിംഗും നടക്കും. ടെര്‍മിനലിനുള്ളിലേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. ബാഗേജുകളുടെ സൂക്ഷ്മപരിശോധനയ്ക്കും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആധുനിക യന്ത്രതോക്കുകളേന്തിയ സുരക്ഷാ ഭടന്മാര്‍ വിമാനത്താവളത്തിലുണ്ടാവും. സാധാരണ വസ്ത്രം ധരിച്ച മാര്‍ഷല്‍മാര്‍ താവളത്തിലെവിടേയും റോന്തുചുറ്റുന്നുണ്ടാവും. വിമാനത്താവളത്തില്‍ കയറ്റുന്ന ചരക്ക് നിയന്ത്രിയ്ക്കുന്ന ചുമതലയും സിഐ എസ് എഫ് ഏറ്റെടുക്കുമെന്ന് കമാന്റണ്ട് കെ.സി. സുരേഷ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ ഇത് ചെയ്യുന്നത് വിമാനത്താവള ഉദ്വോഗസ്ഥരാണ്.

അന്താരാഷ്ട്ര-അന്തര്‍സംസ്ഥാന വിമാനങ്ങളെത്തുന്ന സമയം വിമാനത്താവളത്തിലേക്കുള്ള എല്ലാ വഴികളും സമീപപ്രദേശങ്ങളും സൂക്ഷ്മനിരീക്ഷണത്തിലായിരിക്കും.

ഇന്ത്യയില്‍ ഭീകരര്‍ ലക്ഷ്യമിടുന്ന പ്രധാനവിമാനത്താവളങ്ങളില്‍ ഒന്നാണ് നെടുമ്പാശ്ശേരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+