പൊലീസില്‍ അച്ചടക്കരാഹിത്യം അനുവദിയ്ക്കില്ല
മലപ്പുറം: പൊലീസ് സേനയില്‍ അച്ചടക്കരാഹിത്യം ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. തെറ്റായ കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതില്‍ പൊലീസ് പങ്കാളികളാകരുത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലീസിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ തിന്മകളില്‍ പൊലീസും പങ്കാളികളായാല്‍ അത് പൊലീസിന്റെ സല്പേര് നഷ്ടപ്പെടുത്തും. ഇത് സേനയുടെ ഒന്നാകെയുള്ള ആത്മവീര്യത്തെയായിരിയ്ക്കും ബാധിയ്ക്കുക.
എം.എസ്.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 351 കോണ്‍സ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിയ്ക്കുകയായിരുന്നു കൊടിയേരി. ചടങ്ങില്‍ മന്ത്രി പുതിയ പൊലീസുകാരുടെ അഭിവാദ്യം സ്വീകരിച്ചു.
നാട്ടിലും സമൂഹത്തിലും അക്രമങ്ങളുടെ രീതികളിലും ഒക്കെ ദിനം പ്രതി മാറ്റങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. ഇതിനനുസരിച്ച് കാലോചിതമായ മാറ്റങ്ങള്‍ പൊലീസിലും വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പൊലീസ് പരിശീലനത്തിന്റെ പാഠ്യപദ്ധതി പരിഷ്കരിക്കുന്ന കാര്യം സര്‍ക്കാര്‍ പഠിച്ചുവരികയാണ്. പൊലീസ് കോണ്‍സ്റബിള്‍മാരുടെ യോഗ്യത ഉയര്‍ത്തണമെന്ന വിവധ കമ്മിഷനുകളുടെ ശുപാര്‍ശകളും പരിഗണിക്കുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു.












Click it and Unblock the Notifications