നെഹറുട്രോഫി വള്ളംകളി ശനിയാഴ്ച
ആലപ്പുഴ: പുന്നമടകായലിലെ ഉത്സവമായ നെഹറു ട്രോഫി വള്ളംകളി ശനിയാഴ്ച നടക്കും. 54ാം നെഹ്റുട്രോഫി വള്ളംകളി ആഗസ്റ് 12 ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
18 ചുണ്ടന്‍ വള്ളങ്ങളടക്കം 60 കളിവള്ളങ്ങള്‍ പങ്കെടുക്കും. വനിതകളുടെ മൂന്ന് വള്ളങ്ങളും വിദ്യാര്‍ഥികള്‍ തുഴയുന്ന വള്ളങ്ങളും ജലമേളയില്‍ മാറ്റുരയ്ക്കും. വനിതകളുടെ ഒരു വള്ളത്തില്‍ മൗണ്ടന്‍ ഹായ് എന്ന സാഹസിക സംഘടനയിലെ പത്തു വിദേശ വനിതകളും തുഴയും. 100 മുതല്‍ 130 അടിവരെ നീളമുള്ള ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക.
തെക്കന്‍ ഓടി, വെപ്പ് , ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങള്‍ എന്നിവയും നെഹ്റു ട്രോഫിയില്‍ പങ്കെടുക്കും. സ്ത്രീകള്‍ തുഴയുന്ന വള്ളങ്ങളുടെ മത്സരവും നെഹ്റു ട്രോഫിയുടെ പ്രത്യേകതയാണ്
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ജി. സുധാകരന്‍, തോമസ് ഐസക്, എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായ്ക് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.












Click it and Unblock the Notifications