ശബരിമല മാസ്റര്‍ പ്ലാന്‍ മൂന്നാഴ്ചയ്ക്കകം
തിരുവനന്തപുരം: ശബരിമലയുടെ മാസ്റര്‍ പ്ലാനിന് വൈകാതെ രൂപം നല്‍കും. ഏറിയാല്‍ മൂന്നാഴ്ച മാത്രമേ പ്ലാനിന്റെ അന്തിമ രൂപം ഉണ്ടാക്കാനായി എടുക്കുകയുള്ളു.
ഇക്കൊസ്മാര്‍ട്ട് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ പ്രതിനിധികളുമായി ആഗസ്റ് 11 വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ അറിയിപ്പ് ഉണ്ടായത്. ശബരിമല സന്ദര്‍ശിച്ച് വേണ്ട പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതനുസരിച്ചായിരിയ്ക്കും പദ്ധതിയ്ക്ക് രൂപം നല്‍കുക. പാരിസ്ഥിതിക നിലനില്‍പ്പിന് മുന്‍തൂക്കം കൊടുത്തുകൊണ്ടായിരിയ്ക്കും പദ്ധതി.
തിരുവന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഇക്കൊസ്മാര്‍ട്ട് പ്രതിനിധികള്‍ക്ക് പുറമേ ദേവസ്വം അധികൃതരും സര്‍ക്കാര്‍പ്രതിനിധികളും പങ്കെടുത്തു.












Click it and Unblock the Notifications