കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃശൂന്യപരാമര്‍ശത്തെച്ചൊല്ലി എസ്.എഫ്.ഐ. യോഗത്തില്‍ ബഹളം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ പിതൃശൂന്യപരാമര്‍ശത്തെച്ചൊല്ലി എസ്.എഫ്.ഐ. സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. മാധ്യമങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെയും എസ്.എഫ്.ഐ. പ്രസിഡന്റ് സിന്ധു ജോയിയും സ്വരാജും നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലിയും ബഹളമുണ്ടായി.

അംഗത്വവിതരണം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തി ബഹളം തുടങ്ങിയത്.

മുഖ്യമന്ത്രിയ്ക്കെതിരെ പോളിറ്റ് ബ്യൂറൊയില്‍ പരാതി നല്‍കുമെന്ന് സെക്രട്ടറി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞത് സംഘടനാ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് വി എസ് പക്ഷക്കാര്‍ യോഗത്തില്‍ പറഞ്ഞു. വി.എസ്.പക്ഷക്കാര്‍ മാധ്യമങ്ങള്‍ക്കെതിരായ സെക്രട്ടറിയുടെ പരാമര്‍ശവും കടന്നുപോയെന്നു പറഞ്ഞു. എന്നാല്‍ വി.എസ്. എസ്.എഫ്.ഐ. സെക്രട്ടറിക്കെതിരെ നടത്തിയ പ്രതികരണം സംഘടനാ വിരുദ്ധമാണെന്നായി പിണറായി പക്ഷം.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തെക്കുറിച്ച് ജില്ലാ സെക്രട്ടറി കിരണ്‍ ദേവ് വിശദീകരിക്കാന്‍ തുടങ്ങിയതോടെ ബഹളം പാരമ്യത്തിലെത്തി. സി.പി.എമ്മിന്റെ ജില്ലാ നേതൃത്വത്തെ കാര്യമില്ലാതെ വ ലിച്ചിഴച്ചതാണ് എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തില്‍ പ്രശ്നം ഉണ്ടാകാന്‍ കാരണമെന്ന് കിരണ്‍ ദേവ് പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങളെ അവഗണിക്കുന്നസമീപനമാണ് എസ്.എഫ്.ഐ. പ്രസിഡന്റ് സ്വീകരിക്കുന്നതെന്നും കിരണ്‍ ദേവ് ആരോപിച്ചു.

ഇതോടെ യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് സിന്ധു ജോയി ഇറങ്ങിപ്പോയി, അരമണിക്കൂറിന് ശേഷം തിരിച്ചെത്തി തുടര്‍ന്ന് സംസാരിച്ച എം.സ്വരാജ് വി.എസ്.പക്ഷത്തിന് കര്‍ശനമായ താക്കീത് നല്‍കി. ഈ രീതിയില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സെക്രട്ടറി പ്രഖ്യാപിച്ചു.

എസ്.എഫ്.ഐ.ക്കുവേണ്ടി ത്യാഗം സഹിച്ച വനിതാ നേതാവിനെതിരെ മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തിയപ്പോള്‍ അതിനെ ചെറുത്തുതോല്‍പിക്കേണ്ട ബാദ്ധ്യത നിര്‍വഹിച്ചോയെന്ന കാര്യം ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലും വി.എസ്-പിണറായി പക്ഷക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X