കോളയില്‍ കീടനാശിനി കൂടുതലില്ല: കമ്പനി
ദില്ലി: ഇന്ത്യയില്‍ വില്‍ക്കന്ന കൊക്ക കോളയില്‍ കീടനാശിനിയുടെ അളവ് നിയന്ത്രണവിധേയമാണെന്ന് കൊക്ക കോള കമ്പനി അവകാശപ്പെട്ടു.
യൂറോപ്യന്‍ യൂണിയന്റെ കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകാരം ലഭിക്കുന്ന വിധത്തില്‍ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ കീടനാശിനിയുടെ അളവ് നിയന്ത്രിച്ചിട്ടുണ്ട്.
യുകെയിലെ സെന്‍ട്രല്‍ സയന്‍സ് ലബോറട്ടറിയുടെ പരിശോധന പ്രകാരം കോളയിലെ കീടനാശിനിയുടെ അളവ് 0.1 പാര്‍ട്ട് പെല്‍ വില്ല്യന്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ കൊക്കകോളയും പെപ്സിയും ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങള്‍ നിരോധിച്ച നടപടിയെ കോള അധികൃതര്‍ ഒരു പ്രസ്താവനയില്‍ ചോദ്യംചെയ്തു.












Click it and Unblock the Notifications