മാവോവാദികള്‍ സ്കൂളുകളും കോളേജുകളും തുടങ്ങുന്നു
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ സ്കൂളുകളും കോളേജുകളും തുടങ്ങാന്‍ തീരുമാനിച്ചു. പാര്‍ട്ടിക്ക് ജനപ്രിയമുഖം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
പ്രധാനമായും നഗരങ്ങളിലാണ് വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. ഗ്രാമീണര്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം നഗരങ്ങളിലില്ല എന്നതുകൊണ്ടാണിത്. ഉഗ്രവാദികള്‍ എന്നറിയപ്പെടുന്ന മാവോയിസ്റുകള്‍ ജനസമ്പര്‍ക്കപരിപാടികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നേരത്തെതന്നെ ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങുന്നത്.
സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പാഠ്യപദ്ധതിയും പാഠ്യക്രമങ്ങളുമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് മാവോവാദി സബ്സോണല്‍ കമ്മിറ്റി മെമ്പര്‍ അര്‍ജുന്‍ ജി അറിയിച്ചു.












Click it and Unblock the Notifications