Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹറു ട്രോഫി പായിപ്പാടന്‍ ചുണ്ടന്

ആലപ്പുഴ: 54ാമത് നെഹറു ട്രോഫി വള്ളംകളി മത്സരത്തില്‍ പായിപ്പാടന്‍ ചുണ്ടന്‍ വിജയം കണ്ടു. കുമരകം രാജു വടക്കത്തായിരുന്നു ഈ വള്ളത്തിന്റെ ക്യാപ്റ്റന്‍.

കഴിഞ്ഞ വര്‍ഷവും പായിപ്പാടനായിരുന്നു നെഹറു ട്രോഫി നേടിയത്.

രണ്ടാമതെത്തിയത് ശ്രീഗണേശ് ആയിരുന്നു.

ശ്രീഗണേശ്, ചമ്പക്കുളം ചുണ്ടന്‍, കാരിച്ചാല്‍, പായിപ്പാടന്‍ എന്നീ വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.

ഒന്നാം ട്രാക്കില്‍ മത്സരിച്ച ശ്രീഗണേഷ് കൊല്ലം കല്ലടയിലെ ജീസസ് ബോട്ട് ക്ലബ്ബിന്റേതാണ്.

രണ്ടാം ട്രാക്കില്‍ മത്സരിച്ച ചമ്പക്കുളം ആലപ്പുട ടൗണ്‍ ബ്ലോക്ക് മണ്ണഞ്ചേരി വേലിക്കകത്ത് വീട്ടിന്റേതാണ്.

മൂന്നാം ട്രാക്കില്‍ കാരിച്ചാല്‍ ആയിരുന്നു. 13 തവണ നെഹറു ട്രോഫി നേടിയ കാരിച്ചാല്‍ മുലക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബിന്റെ സ്വന്തമാണ്.

നാലാം ട്രാക്കിലായിരുന്നു പായിപ്പാട്. കോട്ടയം കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബായിരുന്നു ഇതിലെ തുഴക്കാര്‍.

നാല് ഹീറ്റ്സുകളിലായാണ് ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ മത്സരങ്ങള്‍ നടന്നത്.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിന് മുമ്പ് തെക്കന്‍ ഓടി, വെപ്പ് , ഇരുട്ടുകുത്തി, ചുരുളന്‍ എന്നീ ഇനങ്ങളിലെ വള്ളങ്ങളുടെ മത്സരങ്ങള്‍ നടന്നു.

നേരത്തേ മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കൊടിയേറി ബാലകൃഷ്ണന്‍, ജി. സുധാകരന്‍, തോമസ് ഐസക്ക്, എ. വിജയകുമാര്‍, എം. കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

ഉത്ഘാടനത്തിന് ശേഷം കളിവള്ളങ്ങളുടെ മാസ് ഡ്രില്‍ നടന്നു. തുടര്‍ന്നായിരുന്നു വിവിധ തരം വള്ളങ്ങളുടെ കളി മത്സരം.

ഇക്കുറി വള്ളംകളിയില്‍ വിദേശത്തുനിന്നുള്ള 10 വനിതകളും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+