കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണാഘോഷത്തിനായി കേരളത്തിലേയ്ക്ക് സ്പിരിറ്റ് ഒഴുകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓണം അടുത്തതോടെ കേരളത്തിലേയ്ക്ക് വന്‍തോതില്‍ സ്പിരിറ്റ് കൊണ്ടുവരുകയാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് സ്പിരിറ്റ് കൊണ്ടുവരുന്നത്.

കേരളത്തിലേയക്ക് സ്പിരിറ്റ് കടത്തുന്നതിനെതിരെ എക്സൈസ് വകുപ്പു കടുത്ത നടപടികള്‍ സ്വീകരിയ്ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഓണക്കാലത്തെ വിതരണത്തിന് മാത്രമായി ഏകദേശം രണ്ടുകോടിയോളം രൂപയുടെ സ്പിരിറ്റ് കേരളത്തിലേക്ക് കടത്തിയിട്ടുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കര്‍ണാടകത്തിന് പുറമേ ആന്ധ്രാപ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ഏകദേശം അമ്പതു ലക്ഷം രൂപയുടെ സ്പിരിറ്റ് കേരളത്തിലെ വ്യാജമദ്യലോബി വാങ്ങിയിട്ടുണ്ട്.

സ്പിരിറ്റില്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് ചാരായമാക്കി വില്‍യ്ക്കാനായാണ് ഇത്. വില്പന കഴിയുമ്പോള്‍ പണം മുടക്കിയവര്‍ക്ക് അഞ്ച് മുതല്‍ എട്ട് ഇരട്ടിവരെ ലാഭം ലഭിയ്ക്കും.

തിരുവനന്തപുരം ജില്ലയില്‍ തമിഴ് നാട്ടില്‍ നിന്ന് പ്രവേശിയ്ക്കാനുള്ള ചെക്ക് പോസ്റുകളായ അമരവിള, ആര്യങ്കാവ് പാലക്കാട്ടുള്ള വാളയാര്‍ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേയ്ക്ക് കടക്കാനുള്ള കേന്ദ്രമായ മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയാണ് സ്പിരിറ്റ് കടത്തുന്നത്. ചെക്ക് പോസ്റ് കടന്നു കഴിഞ്ഞാല്‍ ഊടുവഴികള്‍ വഴി സ്പിരിറ്റ് ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാനുള്ള സൗകര്യമാണ് ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം. ഇടയ്ക്ക് സ്പിരിറ്റ് കടത്ത് സ്ഥിരമായപ്പോള്‍ ചെക്ക് പോസ്റിനു സമീപമുള്ള പോലീസ് സ്റേഷനുകള്‍ നടപടി ശക്തമാക്കിയിരുന്നു. അതോടെ കാറുകളിലും ടെമ്പോയിലുമുള്ള സ്പിരിറ്റ് കടത്ത് കാര്യമായി കുറഞ്ഞിരുന്നു. സ്പിരിറ്റ് മാഫിയ ഇപ്പോള്‍ പുതിയ മാര്‍ഗമാണു സ്വീകരിച്ചിരി ക്കുന്നത്.

കഴിഞ്ഞ കുറച്ച് കാലമായി കടല്‍ മാര്‍ഗ്ഗം ചെറു മീന്‍പിടിത്ത ബോട്ടുകളിലും ഓട്ടോറിക്ഷകളിലുമാണ് സ്പിരിറ്റ് കടത്തുന്നത്. ചെക്ക് പോസ്റിലെ ചില ജീവനക്കാര്‍ക്കും ഓട്ടോറിക്ഷാ സ്പിരിറ്റ് കടത്ത് വ്യക്തമായി അറിയാവുന്നതാണ്. ഒരു ഓട്ടോറിക്ഷയില്‍ സ്പിരിറ്റ് കടത്തുമ്പോള്‍ ചെക്ക്പോസ്റ് ജീവനക്കാര്‍ക്ക് 350 രൂപ കൈക്കൂലി കൊടുക്കാറുണ്ടെന്നാണ് കടത്തുകാര്‍ പറയുന്നത്.

ഓട്ടോറിക്ഷകളുടെ പുറകില്‍ പ്രത്യേകം തയാറാക്കിയ രഹസ്യ അറകളിലാണ് സ്പിരിറ്റ് നിറച്ച കന്നാസുകളും മറ്റും സൂക്ഷിക്കുന്നത്. ചെക്ക് പോസ്റിന് സമീപത്ത് എത്തുമ്പോള്‍ അമരവിളയ്ക്കോ സമീപ പ്രദേശത്തേക്കോ പോകാനുള്ള യാത്രക്കാരെ ഓട്ടോറിക്ഷയില്‍ കയറ്റും.

ചെക്ക് പോസ്റുകള്‍ കഴിഞ്ഞ് ഒന്നോരണ്ടോ കിലോമീറ്ററിനുള്ളില്‍ യാത്രക്കാരെ ഇറക്കിവിടുന്ന ഈ ഓട്ടോറിക്ഷകള്‍ ഊടുവഴികളിലൂടെ സ്പിരിറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും. ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഇരുപതു തവണയെങ്കിലും ഒരു ഓട്ടോറിക്ഷ സ്പിരിറ്റുമായി ഇത്തരത്തില്‍ സര്‍വീസ് നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X