Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റിലായവരില്‍ ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനി ജീവനക്കാരനും

ലണ്ടന്‍: ബ്രിട്ടന്റെ വിമാനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ അറസ്റിലായവരില്‍ ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിന്റെ ജീവനക്കാരനും.

ഹീത്രൂ വിമാനത്താവളം വഴി സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ഈയാളും കൂട്ടുനിന്നതായി കരുതുന്നു.

ബ്രിട്ടീഷ് പൗരത്വമുള്ള ആളാണ് ഈയാള്‍. അമീന്‍ അസ്മിന്‍ താരിഖ് (23) ആണ് അറസ്റിലായത്. താരിഖിനെ സസ്പെന്‍ഡ് ചെയ്തതായും ഇയാള്‍ കുറച്ചു ദിവസമായി ഹീത്രോ വിമാനത്താവളത്തില്‍ ജോലിക്ക് എത്തിയിരുന്നില്ലെന്നും ജെറ്റ് എയര്‍വേസ് അറിയിച്ചു.

2006 മാര്‍ച്ചിലാണ് G4S എന്ന ഏജന്‍സി വഴി താരിഖ് ജെറ്റ് എയര്‍വേസിലെത്തുന്നത്. ജെറ്റ് എയര്‍വേസ് ഈ ജീവനക്കാരനെ എടുക്കുമ്പോള്‍ ബ്രിട്ടീസ് സര്‍ക്കാരിന്റെ സുരക്ഷാ അനുമതി നേടിയിരുന്നു. വാല്‍തംസ്റോവിലെ വസതിയില്‍നിന്നു വ്യാഴാഴ്ച രാത്രിയാണ് ഇയാളെ അറസ്റു ചെയ്തത്. ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ആകെ 24 പേരാണ് ഇതുവരെ അറസ്റിലായത്. ഭൂരിപക്ഷവും 17 - 35 പ്രായമുള്ള പാക്ക് വംശജരായ ബ്രിട്ടീഷുകാര്‍. താരിഖ് ഉള്‍പ്പെടെ അറസ്്റ്റിലായവരില്‍ 19 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+