നിക്േഷപകസംഗമം സംഘടിപ്പിക്കും: മന്ത്രി
കൊച്ചി: കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകരെ ക്ഷണിച്ച് ഇന്‍വെസ്റര്‍ മീറ്റ് സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം.
വൈകാതെ കേരളത്തില്‍ നിക്ഷേപക സംഗമം സംഘടിപ്പിയ്ക്കണമെന്ന് പല സംഘടനകളും വ്യക്തികളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യത്തിലും അസംസ്കൃതവസ്തുക്കളുടെ ലഭ്യതയിലും വിപണിയിലും കേരളത്തിന്റെ ശക്തി നിക്ഷേപകര്‍ക്ക് ബോധ്യമാക്കിക്കൊടുക്കും. കൊച്ചി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 149-ാം വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാനസൗകര്യമുള്ള വ്യവസായ ഭൂമിയില്ലാത്തതാണ് കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാത്തതിന് കാരണം. ഭൂമി വാങ്ങി വ്യവസായങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനായി പ്രത്യേക കമ്പനി രൂപവത്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും ഈ കമ്പനി.
വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഏകജാലക സംവിധാനം 1-2 സ്ഥലങ്ങളിലൊഴികെ കാര്യക്ഷമമല്ല. ഈ പ്രശ്നം പരിഹരിയ്ക്കും.
അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) പ്രസിഡന്റ് അനില്‍ കെ. അഗര്‍വാള്‍, കൊച്ചിന്‍ ചേംബര്‍ പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ജോസ് ഡൊമിനിക് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications