Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് പ്രത്യേക സാമ്പത്തിക മേഖലകള്‍ വരുന്നു

കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ വ്യവസായങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലകള്‍ വികസിപ്പിയ്ക്കാനുള്ള ആദ്യ നടപടികള്‍ തുടങ്ങിയതായി വ്യവസായ വകുപ്പ് മന്ത്രി എളമരം കരിം വ്യക്തമാക്കി. കേരളത്തില്‍ ആറ് പ്രത്യേക സാമ്പത്തിക മേഖലകള്‍ രൂപീകരിയ്ക്കാനുള്ള അനുമതി കിട്ടിയിട്ടുണ്ട്.

തുണി, ആഭരണം, രത്നക്കല്‍ എന്നീ മേഖലകളാണ് കണ്ടെത്തിയിട്ടുള്ളത്. പാലക്കാട് കഞ്ഞിക്കോട്ട് തുണി വ്യവസായത്തിനു കൊച്ചിയിലെ കളമശ്ശേരിയില്‍ ആഭരണ രത്നക്കല്‍ വ്യവസായത്തിനുമുള്ള പ്രത്യേക സാമ്പത്തിക മേഖലകളായിരിയ്ക്കും തുടങ്ങുക. കേരളത്തിന്റെ സാഹചര്യത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി. ഇതിന് പുറമേ കാസര്‍കോട് വിവിധോദ്ദേശ സാമ്പത്തിക മേഖലയ്ക്ക് രൂപം നല്‍കും.

ആറെണ്ണത്തില്‍ മൂന്നെണ്ണം പ്രത്യേക വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) യാണ് ഇവ നടപ്പാക്കുന്നത്. അനിമേഷന്‍, രത്നക്കല്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം എന്നീ മേഖലകള്‍ക്കുള്ളതാണിവ.

ഇതിന് പുറമേ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പ്രത്യേക സാമ്പത്തിക മേഖലകള്‍ കൊച്ചിയിലെ ഇന്‍ഫൊ പാര്‍ക്ക്, തിരിവന്തപുരത്തെ ടെക്നൊപാര്‍ക്ക്, കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തിയുള്ള മറ്റൊന്ന് എന്നിവയാണ്.

പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ചില ഭൂവിസ്തൃതി നിബന്ധനകള്‍ വച്ചിട്ടുണ്ട്. കേരളം ഒരു ചെറിയ സംസ്ഥാനമായതുകൊണ്ട് അത് പാലിയ്ക്കാന്‍ വിഷമമുണ്ടാവുന്നുണ്ട്. ഒരു പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിയ്ക്കാന്‍ കേന്ദ്ര നയം അനുസരിച്ച് വേണ്ടത് 1000 ഏക്കര്‍ സ്ഥലമാണ്. തുറമുഖം, വിമാനത്താവളം എന്നീ മേഖലകളിലാണെങ്കില്‍ ഇത് 100 ഏക്കറാണ്. ഐടി, ഐടി ഇ എസ് മേഖലകള്‍ക്ക് പത്തേക്കറും. കേരളത്തില്‍ ഭൂമി കണ്ടെത്താനുള്ള വിഷമം പരിഗണിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇതിന് ഇളവ് അനുവദിയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+