ബലാല്‍സംഗ കുറ്റത്തിന് ബര്‍ണാലയുടെ മകന്‍ അറസ്റില്‍
ചണ്ഡിഗഢ്: തമിഴ്നാട് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാലയുടെ മകന്‍ ഗഗന്‍ജിത് സിങ് ബര്‍ണാലയെ ബലാല്‍സംഗ കുറ്റത്തിന് ചണ്ഡിഗഢ് പോലീസ് അറസ്റ് ചെയ്തു.
ധൂരി എം എല്‍ എ ആണ് ഗഗന്‍ജിത് സിങ്. 45 കാരിയായ ഗീത ദാസ് നല്‍കിയ പരാതിയിലാണ് അറസ്റ്. ഇദ്ദേഹത്തെ കാണാനായി ഫ്ലാറ്റി ല്‍ ചെന്നപ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് ഗീത ദാസിന്റെ പരാതിയില്‍ പറയുന്നത്.
ഗീതയുടെ പരാതി കിട്ടി ഒട്ടും വൈകാതെ തന്നെ പോലീസ് ഗഗന്‍ജിത്തിനെ അറസ്റ് ചെയ്തു. തന്റെ ഭര്‍ത്താവിനെ കുടുക്കാനുള്ള ഗൂഡാലോചനയുടെ ഫലമാണ് ഈ ആരോപണമെന്ന് ഗഗന്‍ജിത്തിന്റെ ഭാര്യ പറഞ്ഞു. താന്‍ തന്നെയാണ് പരാതിക്കാരിയായ ഗീത ദാസിനെ ആസ്പത്രിയിലെത്തിച്ചത്. ഗീതയെ പരിശോധിക്കാന്‍ വൈകിയതിന്റെ പേരില്‍ ആസ്പത്രി അധികൃതരുമായി ഉടക്കുക പോലുമുണ്ടായെന്ന് ഗഗന്‍ജിത്തിന്റെ ഭാര്യ പറഞ്ഞു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ അകാലിദള്‍ നേതാവായ ഗഗന്‍ജിത്തിനെതിരായ ആരോപണം കോണ്‍ഗ്രസ് രാഷ്ട്രീയമായി മുതലെടുത്തേയ്ക്കും.
ഈ ലക്ഷ്യംവച്ച് കോണ്‍ഗ്രസ് തന്നെയാണ് ഈ സംഭവത്തിന് കളം ഒരുക്കിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications