നിയമസഭ അടുത്തമാസം ചേര്‍ന്നേയ്ക്കും: സ്പീക്കര്‍
തിരുവനന്തപുരം: സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ നിയമസഭ കൂടേണ്ടിവരുമെന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍. നിയമസഭാ സാമാജികര്‍ക്കു മൂന്നു ദിവസമായി നടത്തിയ ഓറിയന്റേഷന്‍ ക്ലാസില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ നിയമസഭാ സ മ്മേളനത്തില്‍ അവതരിപ്പിച്ച സാമ്പത്തിക ബില്ല് ഒക്ടോബര്‍ 23-നു മുമ്പ് നിയമമാക്കണം.
നിയമസഭാ പ്രവര്‍ത്തനത്തെക്കുറിച്ചു പത്രപ്രവര്‍ത്തകര്‍ക്കും ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കും.
നിയമസഭാ കമ്മിറ്റികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള തടസ്സങ്ങള്‍ മാറ്റി സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നിലവിലുളള കമ്മിറ്റികള്‍ക്ക് പുറമേ സഹകരണം, പൊതുമുതല്‍ സംരക്ഷണം എന്നിവയ്ക്കായി കമ്മിറ്റികള്‍ രൂപീകരിക്കണമെന്നു ചര്‍ച്ചകളില്‍ അഭിപ്രായമുണ്ടായി.
സഭയില്‍ പ്രതിപക്ഷം സഹകരിക്കാത്തതിനാല്‍ മൈത്രിപദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത കമ്മിറ്റി രൂപീകരിച്ചില്ല. നിയമസഭാ ചരിത്രത്തെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണെന്നും സ്പീക്കര്‍ ചൂണ്ടികാട്ടി.
മലബാറില്‍ നിന്നുളള എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതിനാല്‍ മലബാര്‍മേഖലയിലെ ചരിത്രം കൂടി നിയമസഭാചരിത്രത്തില്‍ ഉള്‍പ്പെടുത്തും.
സഭാഅംഗങ്ങള്‍ സഭയ്ക്കുളളില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തു തിരുത്തിപറയുന്നുണ്ട്. സഭയ്ക്കു പുറത്തായതിനാല്‍ ഇവയ്ക്കെതിരേ സപീക്കര്‍ക്കു നടപടിയെടുക്കാന്‍ കഴിയില്ല. എന്‍ഡോസല്‍ഫാന്റെ ഉപയോഗംമൂലം ആരും മരിച്ചിട്ടില്ലെന്നാണു നിയമസഭാരേഖയിലുളളത്.
കൃഷിമന്ത്രി ഇക്കാര്യം തിരുത്തിപറഞ്ഞതിനെതിരേ നടപടി എടുക്കാന്‍ കഴിയില്ലന്നും സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications