പൊലീസിനെ കണ്ടോടി, പുഴയില്‍ വീണ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയ്ക്കടുത്ത് തേക്കുപാറയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ ആള്‍ പുഴയില്‍ വീണ് മരിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ ഇതേതരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. ആഗസ്റ് 12 ശനിയാഴ്ച പൊന്നാനിയില്‍ പൊലീസിനെ കണ്ടോടിയ രണ്ട് പേരാണ് പൊന്നാനി പുഴയില്‍ വീണ് മരിച്ചത്.
അമ്പൂരിയില്‍ മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണകേസിലെ പ്രതികളെ പിടിയ്ക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. മൂന്നു പ്രതികളെയാണ പൊലീസ് ഓട്ടിച്ചത്. ഇതില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മൂന്നാമന്‍ പുഴയില്‍വീണ് മരിച്ചു.
മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications