കര്‍ഷക ആത്മഹത്യ: സുപ്രിം കോടതി നോട്ടീസ് അയച്ചു
ദില്ലി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ കണക്കിലെടുത്ത് നിലവിലുള്ള കാര്‍ഷിക നയം പുന:പരിശോധിക്കുന്നതു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി കേന്ദ്രത്തിനും കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു.
ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാളിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് കേരളത്തിനു പുറമെ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്.
കര്‍ഷക ക്ഷേമത്തിനായുള്ള നിലവിലുള്ള കാര്‍ഷിക നയം നടപ്പാക്കുന്നതില്‍ ഉണ്ടായ വീഴ്ചകളെയും അവയുടെ കാരണങ്ങളുടെയും കുറിച്ച് അന്വേഷിക്കാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിനും സുപ്രിം കോടതി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications