Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിക്കറ്റ് വിസിയുടെ വീട് ഉപരോധിച്ചു

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സയിദ് ഇക്ബാല്‍ ഹസ്നൈന്റെ വീട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആദ്യ യോഗം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഉപരോധം നടന്നത്.

യുഡിഎഫ് അനുകൂല സംഘടനകളും സമരത്തില്‍ പങ്കെടുത്തു. സമരക്കാരെ പൊലീസ് അറസ്റ് ചെയ്ത് നീക്കി.

കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ പിരിച്ച് വിടുകയും കഴിഞ്ഞയാഴ്ച പുതിയ സിന്‍ഡിക്കേറ്റിനെ നിയമിക്കുകയും ചെയ്തിരുന്നു. ഈ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗമാണ് തിങ്കളാഴ്ച നടക്കുന്നത്. യോഗം നടത്തരുതെന്നും ചട്ടവിരുദ്ധമായാണ് ഈ സിന്‍ഡിക്കേറ്റിനെ നിയമിച്ചിട്ടുള്ളതെന്നും ആരോപിച്ചായിരുന്നു ഉപരോധം.

നിലവിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട നടപടിയ്ക്കെതിരെ നല്‍കിയ അപ്പീല്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ മാസം 23-ാം തീയതി ഇതിന്റെ വിധി വരും. അതുവരെ പുതിയ സിന്‍ഡിക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് ഉപരോധക്കാര്‍ ആവശ്യപ്പെട്ടത്.

വൈസ് ചാന്‍സലര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ തിരികെ പോയില്ല. സര്‍വകലാശാല ഒരു സ്വയംഭരണ സ്ഥാപനമാണെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും വിസി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+