പൊലീസ് പീഡനത്തില്‍ ആരും മരിച്ചിട്ടില്ല: എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് പീഡനത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് എഡിജിപി ജേക്കബ് പുന്നൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
13 പേര്‍ അടുത്ത കാലത്ത് മരിച്ചത് പൊലീസ് പീഡനം മൂലമല്ല. പൊലീസിന്റെ കസ്റഡിയിലിരിക്കെയാണ് എട്ടു പേര്‍ മരിച്ചത്. പൊലീസിന്റെ അതിക്രമം മൂലമല്ല ഇവരാരും മരിച്ചത്. അതുകൊണ്ട് ഇവയെ ലോക്കപ്പ് മരണങ്ങളെന്ന് വിളിക്കാനാവില്ല.
നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ജാമ്യം ലഭിക്കുന്ന കേസുകളില്‍ അറസ്റ് ഒഴിവാക്കുന്ന കാര്യം പൊലീസ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.












Click it and Unblock the Notifications