പൊലീസ് അതിക്രമം: പ്രത്യേക കോടതി വേണമെന്ന് കരുണാകരന്‍
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങള്‍ തടയുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍. ഇതിനായി പൊലീസ് അതിക്രമം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂന്ന് മാസത്തിനകം കേസുകള്‍ തീര്‍പ്പാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ഇതിനായി സീനിയര്‍ സെഷന്‍സ് ജഡ്ജിയെ നിയോഗിക്കണം.
പൊലീസ് അതിക്രമകള്‍ക്കെതിരെ പോരാടാന്‍ പാര്‍ട്ടിഭേദമില്ലാതെ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം രാഷ്ട്രീയപ്രചാരണത്തിന് കൊള്ളാം. ഇത്തരം സംഭവങ്ങളില്‍ ഫലപ്രദമാകില്ല.
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡിഐസി പ്രവര്‍ത്തകര്‍ സ്വാതന്ത്യ്രദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം അനുഷ്ഠിക്കും. ഡിജിപിയും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.
സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളില്‍ ഇത്രയും പൊലീസ് അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമാണ്. മന്ത്രി പുതിയ ആളായതു കൊണ്ട് ഉദ്യോഗസ്ഥ ഭരണം നടക്കുന്നതാണ് ഇതിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications