കസ്റഡി മരണം: 16ന് കൂട്ടസത്യഗ്രഹം
കോഴിക്കോട്: കസ്റഡി മരണങ്ങളില്‍ പ്രതിഷേധിച്ച് ആഗസ്ത് 16ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ട സത്യഗ്രഹം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന കസ്റഡി മരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോക്കപ്പ് മരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ കെപിസിസി സമര പരിപാടികളുമായി മുന്നോട്ട് പോകും.
കസ്റഡി മരണങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കെപിസിസി പരാതി നല്‍കും. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കസ്റഡി മരണങ്ങളെ ന്യായീകരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തി വിമര്‍ശിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗങ്ങളും അദ്ദേഹത്തിന്റെ പ്രസ്താവനകളും സംസ്ഥാനത്ത് മതവൈര്യം വളര്‍ത്തുമോയെന്ന് ഭയമുണ്ട്.
സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ ലോട്ടറിക്കാരില്‍ നിന്നും കിട്ടാനുള്ള 5,000 കോടി രൂപ പിരിച്ചെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications