കേരളത്തിന് പ്രത്യേക സുരക്ഷാ ഭീഷണിയില്ല
കൊച്ചി: കേരളത്തിന് പ്രത്യേകമായി സുരക്ഷാഭീഷണിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.
ഇന്ത്യയെ മൊത്തം ഭീകരര്‍ ലക്ഷ്യം വച്ചിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ലോകമെങ്ങും ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണ സ്വാതന്ത്യ്ര ദിനത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതില്‍ ഭയപ്പെടേണ്ട ആവശ്യമില്ല. എന്ത് പ്രശ്നമുണ്ടായാലും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്.
ചില രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ തങ്ങി നില്‍ക്കുന്ന പ്രദേശങ്ങളില്‍ സൈനികരുടെ നിരീക്ഷണമുണ്ടാകും. ആരാധനാലയങ്ങളടക്കമുള്ള കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാണ്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications