Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിക്കു പൊലീസില്‍ നിയന്ത്രണമില്ല: യുഡിഎഫ്

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങള്‍ക്കു കാരണം പൊലീസില്‍ വന്ന മാറ്റമല്ലെന്നും പൊലീസിനെ നിയന്ത്രിക്കുന്നവരില്‍ വന്ന മാറ്റങ്ങളാണെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന് വ്യക്തമായ ഒരു പൊലീസ് നയമില്ല. ആഭ്യന്തരമന്ത്രിക്കു പൊലീസില്‍ ഒരു നിയന്ത്രണവുമില്ല. ഒരു വശത്ത് ഇതെല്ലാം നാണക്കേടാണെന്ന് മുഖ്യമന്ത്രി പറയുന്നു. നിയമം മാറ്റുമെന്ന് ആഭ്യന്തരമന്ത്രിയും പറയുന്നു. നിസ്സഹായാവസ്ഥയല്ല ജനങ്ങള്‍ മന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

പൊലീസ് അതിക്രമങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാരിന് നേരിടേണ്ടിവരും. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. അന്വേഷണം കളക്ടര്‍ക്കും ആര്‍ഡിഒയ്ക്കും വിടുന്നത് പ്രശ്നം തേച്ചുമായ്ച്ചു കളയാന്‍ വേണ്ടിയാണ്.

ഉദയകുമാറിനെ ഉരുട്ടിക്കൊന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഈ സര്‍ക്കാരും സ്വീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും മുഖ്യമന്ത്രിയോട് കത്തിലൂടെയും നേരിട്ടും ആവശ്യപ്പെട്ടിട്ടും മറുപടിയുണ്ടായില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+