പരിഹാരക്രിയ ചെയ്യില്ലെന്ന് കോടതിയെ അറിയിച്ചു
കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ ജൂണില്‍ നടന്ന ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരക്രിയകള്‍ ചെയ്യില്ലെന്ന് ശബരിമലയിലെ മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിയില്‍ അറിയിച്ചു.
തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ദേവപ്രശ്നത്തിലുണ്ടെന്നും ഇതൊഴിവാക്കി പുതിയ ദേവപ്രശ്നം നടത്തിയാല്‍ മാത്രമേ പരിഹാര കര്‍മങ്ങള്‍ ചെയ്യാനാവൂവെന്നും മഹേശ്വരര് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
പരിഹാര ക്രിയകള്‍ തടയണമെന്നാവശ്യപ്പെട്ട് പന്തളം രാജാവ് അശ്വതി തിരുന്നാള്‍ വലിയ രാജയും കൊട്ടാരം നിര്‍വാഹക സമിതിയും നല്‍കിയി ഹര്‍ജിയിന്മേലാണ് മഹേശ്വരര് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വിധി പറയുന്നത് ആഗസ്ത് 22ലേക്ക് ഡിവിഷന്‍ ബെഞ്ച് മാറ്റി.












Click it and Unblock the Notifications