Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളംബോ സ്ഫോടനം: ഏഴു പേര്‍ മരിച്ചു

കൊളംബോ: കൊളംബോയില്‍ നടന്ന സ്ഫോടനത്തില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.

സ്ഫോടനം നടന്ന സ്ഥലത്തുകൂടെ കടന്നുപോവുകയായിരുന്ന പാകിസ്ഥാന്‍ ഹൈക്കമ്മിഷണറുടെ കുടുംബം തലനാരിഴ വ്യത്യാസത്തില്‍ സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു. പാകിസ്ഥാന്‍ ഹൈക്കമ്മിഷണറെ ലക്ഷ്യം വച്ചാണ് സ്ഫോടനം നടന്നതെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഹൈക്കമ്മിഷണറെ അനുഗമിച്ച കമാന്റോകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ രണ്ട് കാറുകളും ഒരു ജീപ്പും തകര്‍ന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുകയായിരുന്ന ഹോട്ടല്‍ താജ് സമുദ്രയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്.

ആക്രമണത്തിനു പിന്നില്‍ എല്‍ടിടിഇയാണെന്നാണ് സ്ഫോടനത്തിന്റെ സ്വഭാവം നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+