പാചകവാതക വില കൂടിയേക്കുമെന്ന് സൂചന
ദില്ലി: ആഗോള എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ പാചക വാതകം, മണ്ണെണ്ണ എന്നിവയ്ക്ക് വിലകൂടിയേക്കുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കി.
60 -ാം സ്വാതന്ത്യ്രദിന ആഘോഷ വേളയില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഈ സൂചന നല്‍കിയത്. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കുമുള്ള സബ്സിഡി എത്രത്തോളം നല്‍കാനാവുമെന്ന് പ്രധാനമന്ത്രി ചോദിച്ചു.
പണപ്പെരുപ്പ നിയന്ത്രണത്തിന് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനായി കര്‍ഷകര്‍ക്ക് കാര്‍ഷികരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് അവശ്യ വസ്തുക്കള്‍ മിതമായ വിലയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ ക്രൂഡോയിലിന് വീപ്പ ഒന്നിന് 30 ഡോളറില്‍ നിന്ന് 75 ഡോളറായി ഉയര്‍ന്നിട്ടും പാചക വാതക വിലയും മണ്ണെണ്ണ വിലയും വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സബ്സിഡി നല്‍കുന്നതില്‍ ഒരു പരിധിയുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമായ അഭിപ്രായ സമന്വയം വേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications