തീവ്രവാദം അവസാനിപ്പിക്കണം: പ്രധാനമന്ത്രി
ദില്ലി: സമാധാന ശ്രമങ്ങളുടെ വിജയത്തിന് അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടു.
60-ാം സ്വാതന്ത്യ്രദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദം എവിടെയാണെങ്കിലും സമാധാനത്തിന് ഭീഷണിയാണെന്ന് മേഖലയിലെ രാജ്യങ്ങള്‍ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ജനങ്ങള്‍ തീവ്രവാദ ഭീഷണി ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും സമാധാനശ്രമത്തിന്റെ ഫലങ്ങള്‍ അനുഭവിച്ചുതുടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications