തമിഴ്നാട്ടില്‍ സൗജന്യ ഗ്യാസ് കണക്ഷനും സ്റൗവും
ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചക വാതക കണക്ഷനും സ്റൗവും നല്‍കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനവരിയില്‍ പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ചായിരിക്കും ഇത് നല്‍കുക.
സെന്റ് ജോര്‍ജ് കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി സ്വാതന്ത്യ്രദിനാഘോഷ ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ പദ്ധതി നടപ്പാക്കുന്നതിന് 150 കോടി രൂപ ചെലവ് വരുമെന്ന് കരുണാനിധി പറഞ്ഞു.
ഡിഎംകെയുടെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ പ്രഖ്യാപനത്തിലൂടെ കരുണാനിധി സര്‍ക്കാര്‍ നിറവേറ്റുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ കളര്‍ ടിവി വിതരണം സപ്തംബര്‍ 15ന് ആരംഭിക്കും. സപ്തംബര്‍ 17നാണ് ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് രണ്ട് ഏക്കര്‍ സൗജന്യഭൂമി വിതരണം ചെയ്യുന്നത്.
മെയ് 13ന് അധികാരത്തിലേറിയതിനു ശേഷം മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഡിഎംകെ സര്‍ക്കാര്‍ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനവും നിറവിലേറ്റി.












Click it and Unblock the Notifications