രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍: വി.എസ്
തിരുവനന്തപുരം: കേരളം വികസനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ സ്വാതന്ത്യ്രദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ഒരു സെന്റര്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കും ടെക്നോപാര്‍ക്കും വികസിപ്പിക്കും. സംസ്ഥാനത്ത് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍ സൃഷ്ടിക്കും.
120 മെഗാവാട്ടിന്റെ പുതിയ വൈദ്യുത പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും. നദീജലസംരക്ഷണത്തിനും ശുദ്ധീകരണത്തിനുമായി സര്‍ക്കാര്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തുവരികയാണ്- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications