ഐ.എം.വിജയനെതിരെ പൊലീസ് കേസ്
തൃശൂര്‍: ബാര്‍ ജീവനക്കാരെ വീട് കയറി ആക്രമിച്ച കേസില്‍ ഫുട്ബോള്‍ താരം ഐ.എം.വിജയനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്തു.
തൃശൂരിലെ ബിനി ടൂറിസ്റ് ഹോമിലെ ബാര്‍ ജീവനക്കാര്‍ താമസിക്കുന്ന വീട് കയറി ആക്രമിച്ചുവെന്നാണ് കേസ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസ് രജിസ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വിജയന്‍ ഒളിവിലാണ്. വിജയന്റെ വീട് അടഞ്ഞുകിടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പല തവണ ബാറിലെത്തിയ വിജയനും സംഘവും ബാര്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് വീട് കയറി ആക്രമിച്ചതില്‍ കലാശിച്ചതത്രെ.
ആക്രമണത്തില്‍ പരിക്കേറ്റ ബാര്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പുകളിലാണ് വിജയനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications