കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ പീഡിപ്പിച്ചെന്ന് ബിപാഷ ബസു

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യുഎസില്‍ വച്ച് താന്‍ പീഡനത്തിനിരയായെന്ന് ബോളിവുഡ് താരം ബിപാഷ ബസു. ന്യൂജേഴ്സിയിലെ എഡിസണില്‍ നടന്ന ഇന്ത്യാ ദിന പരേഡിന്റെ രണ്ട് സംഘാടകര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ബിപാഷയുടെ ആരോപണം.

ന്യൂയോര്‍ക്കില്‍ നിന്നും ഒരു കാറില്‍ യാത്ര ചെയ്യുകയായിരുന്ന ബിപാഷയെ അനുഗമിക്കുമ്പോഴാണത്രെ ഇരുവരും ബോളിവുഡ് ഗ്ലാമര്‍ താരത്തോട് മോശമായി പെരുമാറിയത്.

ഇതുസംബന്ധിച്ച് ബിപാഷ പരാതി നല്‍കിയിട്ടുണ്ട്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു ബിപാഷ.

നേരത്തെയും ഇതുപോലുള്ള സംഭവങ്ങള്‍ ബിപാഷയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ജയ്പൂരിലും ദില്ലിയിലും വച്ച് ആള്‍ക്കൂട്ടം ബിപാഷയെ കൈകാര്യം ചെയ്തിരുന്നു. മുംബൈയിലെ ഒരു നൈറ്റ്ക്ലബ്ബില്‍ വച്ചും ബിപാഷയ്ക്ക് ഒരാളില്‍ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടിവന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X