കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കന്‍ സേനയുടെ ബോംബാക്രമണത്തില്‍ 43 പെണ്‍കുട്ടികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കൊളംബൊ: തമിഴ്പുലികളുടെ അധീനതയിലുള്ള പ്രദേശത്തെ ഒരു അനാഥാലയത്തില്‍ ശ്രീലങ്കന്‍സേന നടത്തിയ ബോംബാക്രമണത്തില്‍ 43 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി എല്‍ടിടിഇ അറിയിച്ചു.

ബോംബിംഗില്‍ 150 പേര്‍ക്ക് പരിക്കേറ്റു. മുല്ലത്തീവ് ജില്ലയിലെ വള്ളിപുനത്തുള്ള ചെഞ്ചോല അനാഥാലയത്തിനു നേര്‍ക്കാണ് ബോംബാക്രമണം നടന്നത്. പ്രഥമശുശ്രൂഷയെ കുറിച്ച് പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളാണ് അപകടത്തില്‍ പെട്ടത്. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തിലാണെന്ന് എല്‍ടിടിഇ അറിയിച്ചു.

16 ബോംബുകളാണ് ചെഞ്ചോലയില്‍ വീണത്. ഇവിടെ ആക്രമണം നടക്കുമ്പോള്‍ 400 വിദ്യാര്‍ഥിനികളുണ്ടായിരുന്നു.

പകല്‍വെളിച്ചത്തില്‍ നടന്ന കൂട്ടക്കൊല കിരാതമാണെന്ന് എല്‍ടിടിഇ പറഞ്ഞു. അതേ സമയം ലങ്കന്‍ സേന ആക്രമണവാര്‍ത്ത നിഷേധിച്ചു. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ട സംഭവം പുറത്തുവിട്ട് അധികം വൈകാതെയാണ് കൊളംബോയില്‍ സ്ഫോടനം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X