കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ചിത്രത്തില്‍ കമന്റേറ്ററായി അദ്വാനി

  • By Staff
Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രത്തില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി കമന്റേറ്റര്‍.

ആര്‍എസ്എസുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഏഴ് മാസം മുമ്പാണ് അദ്വാനിക്ക് ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്നത്.

ആര്‍എസ്എസ് നേതാവ് ഗുരു ഗോള്‍വാള്‍കറെ കുറിച്ചാണ് ചിത്രം. ഇരുപതാം നൂറ്റാണ്ടില്‍ രാഷ്ട്രനിര്‍മാണത്തിനായുള്ള ഏറ്റവും വലിയ പ്രസ്ഥാനം ആര്‍എസ്എസ് ആണെന്ന് ചിത്രത്തില്‍ അദ്വാനി പറയുന്നു.

ചിത്രത്തില്‍ മറ്റൊരു ബിജെപി നേതാവും ആര്‍എസ്എസിനെ കുറിച്ച് സംസാരിക്കുന്നില്ല. ആര്‍എസ്എസ് നേതാക്കളായ കെ.സി.സുദര്‍ശന്‍, മോഹന്‍ ഭഗവത് എന്നിവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോള്‍വാള്‍കറെ കുറിച്ചുള്ള ജീവചരിത്രപരമായ ഡോക്യുമെന്ററിയില്‍ ഹിന്ദുക്കളെ കുറിച്ചും ഹിന്ദുത്വത്തെ കുറിച്ചും വിശദമായ പരാമര്‍ശങ്ങളുണ്ട്.

ടിവി നടനും മുന്‍ ബിജെപി എംപിയുമായ നിതീഷ് ഭരദ്വാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടിവി സീരിയല്‍ മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി അഭിനയിച്ച നടനാണ് നിതീഷ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X