മുംബൈയില്‍ കനത്ത മഴ
മുംബൈ: ചൊവ്വാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ മുംബൈയില്‍ താണപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കനത്ത മഴ വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെന്‍ട്രല്‍, ഹാര്‍ഹര്‍, വെസ്റേണ്‍ ലൈനുകളിലെ തീവണ്ടി ഗതാഗതത്തെ മഴ ബാധിച്ചിട്ടില്ല.
മധ്യ മുംബൈയിലും പടിഞ്ഞാറന്‍ മുംബൈയിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി യുവാക്കളെയും കൊണ്ട് സഞ്ചരിക്കുന്ന ട്രക്കുകള്‍ മറ്റ് വാഹനങ്ങളുടെ ഗതാഗതത്തെ ബാധിക്കുന്നുമുണ്ട്.












Click it and Unblock the Notifications