കസ്റഡി മരണം: സിറ്റിംഗ് ജഡ്ജി അന്വേഷിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയിടെയുണ്ടായ കസ്റഡി മരണങ്ങളെ കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം ധനസാഹയം നല്‍കും. എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 50,000 രൂപ വീതം നല്‍കും. ഓണത്തിന് മുമ്പ് ധനസഹായം വിതരണം ചെയ്യും.
കാര്‍ഷിക കടബാധ്യത മൂലം സംസ്ഥാനത്ത് 549 പേര്‍ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications