അന്വേഷണം: ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കസ്റഡി മരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അന്വേഷണത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇത് പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടിയാകരുത്. പൊലീസ് കസ്റഡിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കെപിസിസി പ്രസിഡന്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ എഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞ കാര്യങ്ങള്‍ അസത്യമാണെന്ന് തെളിഞ്ഞതായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയതിന്റെ തെളിവാണ് ജുഡീഷ്യല്‍ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications