മുന്‍മന്ത്രി കെ.ചന്ദ്രശേഖരന്‍ അന്തരിച്ചു
കൊച്ചി: മുന്‍ വിദ്യാഭ്യാസ മന്ത്രി കെ.ചന്ദ്രശേഖരന്‍ (83) അന്തരിച്ചു. കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചൊവാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
പ്രമേഹവും കാലിലെ വ്രണവും മൂലം ജൂണ്‍ 11 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം തൃക്കാക്കരയില്‍ സംസ്കാരം നടക്കും.
അവിവാഹിതനാണ്.1987 ലേയും 1991 ലേയും ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹം പേരുകേട്ട അഭിഭാഷകനായിരുന്നു. 1960 ലെ പട്ടം താണുപിള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു.
1957 ല്‍ ഹോസ്ദുര്‍ഗില്‍ നിന്നാണ് ആദ്യം നിയമസഭയിലെത്തുന്നത്. പിന്നീട് പലതവണ ഹോസ്ദുര്‍ഗ്ഗില്‍ നിന്നും വടകരയില്‍ നിന്നും മത്സരിച്ച് വിജയിച്ചു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications