ഒരു സിമി പ്രവര്‍ത്തകനെ കൂടി കസ്റഡിയിലെടുത്തു
കൊച്ചി: സിമി ബന്ധത്തിന്റെ പേരില്‍ ചെന്നൈ സ്വദേശിയായ ഒരാളെ കൂടി പൊലീസ് കസ്റഡിയിലെടുത്തു.
ചൊവ്വാഴ്ച അറസ്റിലായ ഷാദുലിയോടൊപ്പം താമസിക്കുന്ന സാഹിര്‍ അസ്ലമാണ് പിടിയിലായത്. ആലുവയ്ക്കടുത്ത് പൂക്കാട്ടുപടി കെഎംഇഎ കോളജിലെ അധ്യാപകനാണ് അസ്ലം. കളമശേരിയില്‍ നിന്നാണ് ഇയാളെ കസ്റഡിയിലെടുത്തത്.
ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ് രേഖപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച ബിനാനിപുരത്തു നിന്നും കസ്റഡിയിലെടുത്ത 18 പേരില്‍ അഞ്ച് പേര്‍ സിമി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ജില്ലയില്‍ നിന്നുള്ള ഷാദുലി (24), അബ്ദുള്‍ റഫീഖ് (27), ഷമസ് (20), ആലുവ സ്വദേശികളായ അന്‍സാര്‍ (25), നിസാമുദ്ദീന്‍ (24) എന്നിവരാണ് ഇവര്‍.












Click it and Unblock the Notifications