കൊച്ചിയില്‍ 18 സിമി പ്രവര്‍ത്തകര്‍ അറസ്റില്‍
കൊച്ചി: എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് 18 സിമി പ്രവര്‍ത്തകരെ ചൊവ്വാഴ്ച പൊലീസ് അറസ്റ് ചെയ്തു. ഇവരെ ബുധനാഴ്ച പറവൂര്‍ കോടതിയില്‍ ഹാജരാക്കും.
ബിനാനിപുരത്തെ ഒരു ഓഡിറ്റോറിയത്തില്‍ സിമി പ്രവര്‍ത്തകര്‍ യോഗം ചേരുന്നുണ്ടെന്ന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും ജമ്മു കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടവും പാകിസ്ഥാനില്‍ അച്ചടിച്ച ലഘുലേഖകളും ഇന്ത്യയില്‍ നിരോധിച്ച സിമിയുടെ പുസ്തകങ്ങളും പിടികൂടി.
പിടിയിലായവരില്‍ ഒരാള്‍ മതപുരോഹിതനാണ്. പിടിയിലായവരെല്ലാം കാസര്‍കോട്, പാലക്കാട് പ്രദേശങ്ങളിലുള്ളവരാണ്. എറണാകുളം എസ്പി എം.വഹാബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.












Click it and Unblock the Notifications