ട്രോളിംഗ് നിരോധനം അവസാനിച്ചു
കൊല്ലം: 62 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ആഗസ്ത് 15 അര്‍ദ്ധരാത്രി അവസാനിച്ചു. തീരപ്രദേശത്തെ വറുതിക്കും പട്ടിണിക്കും വിരാമമായി മത്സ്യബന്ധനബോട്ടുകള്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ കടലില്‍പ്പോയിത്തുടങ്ങി.
സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് ഏറ്റവും നീണ്ട ട്രോളിംഗ് നിരോധനമാണ് ഇത്തവണയുണ്ടായത്. ജൂലൈ 29ന് അവസാനിക്കേണ്ടിയിരുന്ന ട്രോളിംഗ് നിരോധനം സുപ്രിം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ആഗസ്ത് 15 വരെ നീട്ടുകയായിരുന്നു. ജൂണ്‍ 15നാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്.
ട്രോളിംഗ് നിരോധനം നീട്ടിയത് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കി. ട്രോളിംഗ് നിരോധനം നീട്ടിയതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ തീരദേശ ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധ മാര്‍ഗങ്ങളിലേക്കു നീങ്ങിയിരുന്നു.












Click it and Unblock the Notifications