വിഴിഞ്ഞം പദ്ധതി: സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും അറിയിച്ചു.
പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ഇക്കാര്യത്തില്‍ കേരളം ഒറ്റെക്കട്ടാണെന്നും കേരളത്തിനുള്ള വികാരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ചര്‍ച്ചയ്ക്കുള്ള തീയതിയും സമയവും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിഞ്ഞതിനു ശേഷം സംഘം ദില്ലിക്ക് പോകും. ഈ മാസം 29നും അടുത്ത മാസം രണ്ടിനും ഇടയ്ക്ക് പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ ദിവസമായിരിക്കും കൂടിക്കാഴ്ച നടത്തുക.
നിലവിലുള്ള ടെണ്ടര്‍ അനുവദിച്ച്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പേകാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
സുരക്ഷാ കാരണങ്ങളുടെ പേരില്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചതില്‍ ഉത്കണ്ഠ രേഖപ്പെടുത്തി യോഗം പ്രമേയം പാസാക്കി.
വിഴിഞ്ഞം പദ്ധതിക്കായി സര്‍വകക്ഷി യോഗം വിളിച്ച സര്‍ക്കാരിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതി കേരളത്തിന് മാത്രമാല്ല ഇന്ത്യയ്ക്ക് തന്നെ ഒരു നേട്ടമാണ്. ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇനിയും കാലതാമസം പാടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications