കാര്‍ഷിക പാക്കേജ്: ഇടുക്കിയെ ഒഴിവാക്കി
ന്യൂഡല്‍ഹി: കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനായുള്ള പാക്കേജില്‍ ഇടുക്കി ജില്ലയെയും ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
900 കോടിയോളം രൂപയുടെ പദ്ധതി വെള്ളിയാഴ്ച കേന്ദ്രം പ്രഖ്യാപിച്ചേക്കും. വിദര്‍ഭ മോഡലിലുളള ഒരു കാര്‍ഷിക പാക്കേജായിരിക്കും ഇത്. ഇത് സംബന്ധിച്ച യോഗം വെള്ളിയാഴ്ച ദില്ലിയില്‍ നടക്കും. യോഗത്തില്‍ കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍, ധനമന്ത്രി പി.ചിദംബരം, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
1748 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 900 കോടി രൂപയോളം അനുവദിക്കാമെന്നാണ് കൃഷിമന്ത്രിയുടെ നിലപാട്.
ഇടുക്കി ജില്ലയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും 310- കോടി രൂപയാണ് സഹായം ഇടുക്കിക്കായി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കേന്ദ്ര കൃഷിമന്ത്രാലയം തള്ളി. നേരത്തെ പ്രഖ്യാപിച്ച ജില്ലകള്‍ക്ക് മാത്രമേ സഹായം നല്‍കൂവെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പാക്കേജിന്റെ ഭാഗമായല്ലെങ്കിലും ഇടുക്കി ജില്ലയ്ക്കായി ധനസഹായം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പാക്കേജിന്റെ ഭാഗമായി കാര്‍ഷികവായ്പയ്ക്കുള്ള പലിശ എഴുതി തള്ളാന്‍ കേന്ദ്രം അനുമതി നല്‍കും. ജൂണ്‍ 30 വരെയുള്ള പലിശ മുഴുവനായി എഴുതിത്തള്ളും. ഇതിന്റെ നേര്‍ പകുതി കേന്ദ്രം വഹിക്കുമെന്നാണ് സൂചന. 150 കോടിയെങ്കിലും ഈയിനത്തില്‍ കേന്ദ്രം നല്‍കും.












Click it and Unblock the Notifications