മണിപ്പൂര്‍ ഇസ്കോണ്‍ ക്ഷേത്രത്തില്‍ സ്ഫോടനം: 5 മരണം
ഇംഫാല്‍: ജന്മാഷ്ടമി ആഘോഷത്തിനിടെ ബുധനാഴ്ച വൈകീട്ട് ഇംഫാലിനെ ഇസ്കോണ്‍ ക്ഷേത്രത്തിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. ക്ഷേത്രത്തിനു നേരെ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ ഗ്രനേഡ് എറിയുകയായിരുന്നു.
ഗ്രനേഡ് ആക്രണത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് അമേരിക്കക്കാരും മൂന്ന് ഫ്രഞ്ചുകാരും ഉള്‍പ്പെടുന്നു. നാല് കുട്ടികളും പരിക്കേറ്റവരില്‍ പെടുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ ഇരുപതിനായിരത്തോളം ഭക്തര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു.
ഇംഫാലിലെ പ്രമുഖക്ഷേത്രങ്ങളിലൊന്നാണ് ഇസ്കോണ്‍.












Click it and Unblock the Notifications